‘സ്റ്റൈൽ മന്ന’ന് വേറിട്ട പിറന്നാളാശംസയുമായി ഹർഭജൻസിങ്‌

ന്ത്യൻ സിനിമയുടെ സ്വന്തം സ്റ്റൈൽ മന്നൻ രജനികാന്തിന് വേറിട്ട ജന്മദിനാശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻസിങ്‌. രജനികാന്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്തു കൊണ്ടാണ് ഹർഭജൻ സിങ്‌ പിറന്നാൾ ആശംസകൾ നേർന്നത്. “നിങ്ങൾ എന്റെ നെഞ്ചിലാണ് സൂപ്പർസ്റ്റാർ. നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ”, എന്നാണ് ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചത്.

ഹർഭജന്റെ ഈ വേറിട്ട ആശംസയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതാണ് സൂപ്പർസ്റ്റാറിന്റെ യഥാർഥ ആരാധകൻ എന്നാണ് കമന്റുകൾ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് രജനികാന്ത് എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്. രജനിയുടെ ജന്മദിനം ഇന്ത്യൻ സിനിമാ ലോകം ആഘോഷമാക്കി മാറ്റിയിരുന്നു. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധി പേരാണ് പ്രിയ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ നേർന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരം​ഗത്തിന് ശേഷം തീയേറ്ററുകളിൽ റിലീസിനെത്തിയ സൂപ്പർതാര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Top