കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഹര്‍ഭജന്‍ സിങ്‌

പഞ്ചാബ്: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം പ്രതികരിച്ചത്.

‘കര്‍ഷകരുടെ വിഷമം എനിക്കറിയാം. സന്തോഷമുള്ള ഒരു രാജ്യം വേണമെങ്കില്‍ നമുക്ക് സന്തോഷവാന്മാരായ കര്‍ഷകരും വേണം. ജയ് ഹിന്ദ്….’ ഹര്‍ഭജന്‍ കുറിച്ചു.

രാജ്യം കോവിഡ് പ്രതിസന്ധികളും കനത്ത സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ വിവാദ കാര്‍ഷിക ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷിയായ ശിരോമണി ആകാലി ദളിന്റെയും എതിര്‍പ്പ് വക വെക്കാതെയായിരുന്നു പാര്‍ലമെന്റില്‍ കേന്ദ്രം ബില്‍ പാസാക്കിയത്.

പുതിയ കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടരുകയാണ്. പഞ്ചാബില്‍ കര്‍ഷകര്‍ മൂന്ന് ദിവസത്തെ റെയില്‍ ഗതാഗതം സ്തംഭിപ്പിക്കല്‍ ഇന്നലെ ആരംഭിച്ചു. ബില്ലുകള്‍ക്കെതിരെ ശക്തമായ രാജ്യവ്യാപക പ്രതിഷേധം തടരുകയാണ്.

Top