അനുഷ്‌ക ശര്‍മയ്ക്കും അതിയാ ഷെട്ടിക്കുമെതിരെ സെക്സിറ്റ് പരാമര്‍ശവുമായി ഹര്‍ഭജന്‍ സിങ്

ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മയ്ക്കും അതിയാ ഷെട്ടിക്കുമെതിരെ സെക്സിറ്റ് പരാമര്‍ശവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഹര്‍ഭജന്‍ സിങ്. പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.

ടോസ് നഷ്ടമായി ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെയായിരുന്നു സ്‌ക്രീനില്‍ കോഹ്ലിയുടെ പങ്കാളികൂടിയായ അനുഷ്‌കയെയും രാഹുലിന്റെ പങ്കാളിയായ അതിയയെയും സ്‌ക്രീനില്‍ കാണിച്ചത്. ഇരുവരും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു കാണിച്ചത്.ഇതിനിടെയാണ് ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘അവര് സത്യത്തില്‍ ക്രിക്കറ്റിനെ കുറിച്ചാണോ, സിനിമയെ കുറിച്ചാണോ സംസാരിക്കുന്നത്, ക്രിക്കറ്റിനെ കുറിച്ച് അവര്‍ക്കെത്രമാത്രം അറിയുമെന്നുള്ള കാര്യത്തില്‍ എനിക്ക് നല്ല സംശയമുണ്ട്,’ എന്നായിരുന്നു ഹര്‍ഭജന്റെ പരാമര്‍ശം.

ഹര്‍ഭജന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിവാദ പരാമര്‍ശം ഹര്‍ഭജന്‍ പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യമുയരുന്നുണ്ട്.സ്റ്റാര്‍ സ്പോര്‍ട്സില്‍ ഹിന്ദി കമന്റേറ്ററായിരുന്നു ഹര്‍ഭജന്‍. കളിക്കിടെ സ്‌ക്രീനില്‍ അനുഷ്‌കയെയും അതിയാ ഷെട്ടിയെയും കാണിച്ചിരുന്നു. അനുഷ്‌കയും അതിയയും സിനിമയെക്കുറിച്ചാകും സംസാരിക്കുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഇവര്‍ക്ക് എത്രമാത്രം അറിവുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നുമായിരുന്നു ഹര്‍ഭജന്റെ പരാമര്‍ശം.

 

Top