ബിഹാറിലെ പൊതുനിരത്തില്‍ പെണ്‍ക്കുട്ടി കൂട്ടമാനഭംഗത്തിനിരയായി

rape

പാറ്റ്‌ന: ബിഹാറില്‍ പെണ്‍ക്കുട്ടിയെ ആറു പേരടങ്ങുന്ന സംഘം ക്രൂരപീഡനത്തിനിരയാക്കി. ബിഹാറിലെ ജഹാനബാദിലായിരുന്നു സംഭവം. പൊതുനിരത്തില്‍ ബലമായി പെണ്‍കുട്ടിയുടെ വസ്ത്രം ഉരിയുകയും പീഡിപ്പിക്കുകയുമായിരുന്നു. രക്ഷയ്ക്കായി പെണ്‍കുട്ടി നിലവലിളിച്ചിട്ടും ആരും സഹായത്തിനായി എത്തിയിരുന്നില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്. ചുറ്റും കൂടിയ ആള്‍കൂട്ടം പെണ്‍ക്കുട്ടിയെ രക്ഷിക്കുവാന്‍ ശ്രമിച്ചില്ല. പ്രതികളെല്ലാവരും തന്നെ കൗമാരക്കാരാണ്. അക്രമികളില്‍ ഒരാളുടെ ബൈക്ക് വീഡിയോയില്‍ ഉള്‍പ്പെട്ടതാണ് പ്രതികളെ പിടി കൂടുവാന്‍ സഹായിച്ചത്.

Top