ഇടുക്കിയില്‍ എസ്റ്റേറ്റ് തൊഴിലാളി കുടുംബത്തിന് മര്‍ദനം

ടുക്കി പെരിയയില്‍ എസ്റ്റേറ്റ് തൊഴിലാളി കുടുംബത്തിന് മര്‍ദനം. തൊഴില്‍ സംബന്ധമായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെരിയ കനാല്‍ സ്വദേശിയായ ശക്തിവേലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആറുമുഖനെയും കുടുംബത്തെയും മര്‍ദിച്ചത്. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുടുംബം. ശാന്തന്‍പാറ പൊലീസിലെത്തി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മദ്യപിച്ചതിന് ശേഷം ആറുമുഖന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് അക്രമണം നടത്തിയത്. ആറുമുഖനും ശക്തിയും തമ്മില്‍ മുന്‍പ് തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് മര്‍ദനത്തില്‍ കലാശിച്ചത്.

വീട്ടില്‍ അതിക്രമിച്ചു കയറിയ ഇവര്‍ അറുമുഖന്റെ ഭാര്യ ശാന്തിയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ ആറുമുഖനെ ശക്തി കയ്യിലിരുന്ന പൈപ്പ് കൊണ്ട് അടിച്ചു. മാതാപിതാക്കളെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന 19കാരിക്കും മര്‍ദനമേറ്റു.

മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുടുംബം. ശാന്തന്‍പാറ പൊലീസിലെത്തി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top