അഭയകേന്ദ്രത്തിലെ പീഡനം; സര്‍ക്കാരുകളുടെ പ്രതികരണം തേടി സുപ്രീംകോടതി

പറ്റ്‌ന: ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി.

പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അഭിമുഖങ്ങളെടുക്കുന്നതില്‍ അഭിഭാഷകരായ എം. ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള കേസില്‍ സംഭവത്തെ കുറിച്ച് വീണ്ടും വീണ്ടും പറയാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നു പറഞ്ഞ കോടതി അഭിമുഖം നടത്തുന്നതില്‍ നിന്നും ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയിട്ടുമുണ്ട്.

സംഭവത്തെക്കുറിച്ച് കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താനും മന:ശാസ്ത്രജ്ഞരുടെ സഹായം ലഭ്യമാക്കാനും കേസ് അന്വേഷിക്കുന്ന ഏജന്‍സിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. അഭയകേന്ദ്രത്തില്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് സിബി ഐ യോടും കോടതി ആവശ്യപ്പെട്ടു.

Top