വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ

ചെറുതുരുത്തി : വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ദേശമംഗലം സ്വദേശി ഷിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

25കാരനായ ഷിയാസ് പലതവണയാണ് പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് പെൺകുട്ടി ഗർഭിണിയാകുകയും പിന്നീട് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു.

യുവാവിനെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top