ഐപിഎസ് ഉദ്യോഗസ്ഥയുടെ പീഡന പരാതി; ഡിജിപി രാജേഷ് ദാസിനെതിരെ കേസ്

ചെന്നൈ: ഐപിഎസ് ഉദ്യോഗസ്ഥയുടെ പീഡന പരാതിയില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. എഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം സംഭവത്തില്‍ സിബിസിഐഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഡിജിപി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്‌നാട് മുന്‍ ആരോഗ്യ സെക്രട്ടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡിജിപി രാജേഷ് ദാസ്.

കഴിഞ്ഞയാഴ്ചയാണ് ഉദ്യോഗസ്ഥ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 22ന് വാഹനത്തില്‍ വച്ച് ഡിജിപി മോശമായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്യുമ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ദുരനുഭവം ഉണ്ടായത്.

Top