എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന കേസ് ;സ്പീക്കര്‍ക്ക് പരാതി നല്‍കി യുവതി

തിരുവനന്തപുരം:  എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പരാതി. എല്‍ദോസിനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. നീതി ഉറപ്പാക്കുന്നതിനായി തന്നെ സഹായിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. നിയമസഭയിലെത്തി സ്പീക്കര്‍ക്ക് നേരിട്ടാണ് യുവതി പരാതി നല്‍കിയത്.

തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ അടക്കം പരാതിയില്‍ വിവരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഇപ്പോഴും ഭീഷണി ഉയരുന്നുണ്ട്. ഒരാഴ്ച മുമ്പും എംഎല്‍എ മെസേജ് അയച്ചു. എംഎല്‍എയുടെ ഫോണില്‍ നിന്നാണ് മെസേജ് അയച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Top