ഹറമൈന്‍ ട്രെയിന്‍; ഹജ്ജിനോടനുബന്ധിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു

മക്കാ:ഹജ്ജിനോടനുബന്ധിച്ച് അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. നിലവിലുള്ള 64 സര്‍വീസുകള്‍ 80 സര്‍വീസുകളാക്കിയാണ് ഉയര്‍ത്തിയത്. ട്രെയിനിന്റെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 210 കിലോമീറ്ററാക്കിയും വര്‍ധിപ്പിച്ചു.

3 ക്യാബിനുകളിലായി 417 സീറ്റുകള്‍ ഉള്ള ട്രെയിനുകളാണ് നിലവില്‍ സര്‍വീസുകള്‍ നടത്തിയിരുന്നത്. തിരക്ക് കണക്കിലെടുത്താണ് പുതിയ സര്‍വീസുകള്‍. ജിദ്ദ, മദീന, റാബിഗ് എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകള്‍.കൂടാതെ ജിദ്ദ വിമാനത്താവളത്തിലും സ്റ്റേഷനുണ്ട്.

ഹജ്ജിനോടനുബന്ധിച്ച തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ മാസം മദീന ഹറമൈന്‍ ട്രെയിന്‍ ഒരേ സമയം ഇരു ദിശയിലേക്കും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെ ഒരുസമയം 834 പേര്‍ക്ക് യാത്ര ചെയ്യാനാവും.

Top