സൂപ്പർ ഹിറ്റ് മലയാള ചിത്രം ‘ഹാപ്പി വെഡ്ഡിങ് ‘ തമിഴില്‍ ; നായകനായി ഉദയനിധി സ്റ്റാലിൻ

Happy wedding

മർ ലുലു ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ഹാപ്പി വെഡ്ഡിങ് തമിഴിലേയ്ക്ക് റീമേക്കിനൊരുങ്ങുന്നു. സൂപ്പർതാര നിരയില്ലാതെ എത്തിയ ചിത്രത്തിന് പ്രേക്ഷകർ നൽകിയത് കിടിലൻ സ്വീകരണമായിരുന്നു. തമിഴ് പതിപ്പിൽ നായകനായി എത്തുന്നുന്നത് ഉദയനിധി സ്റ്റാലിനാണ്. മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല.

സൈജു, ഷറഫുദീൻ , സൗബിൻ എന്നിവരായിരുന്നു മലയാളത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൈജു ചെയ്ത കഥാപാത്രാമാകും ഉദയനിധി അവതരിപ്പിക്കുക. മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിലും ഉദയനിധി തന്നെയാണ് നായകൻ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26ന് തിയറ്ററുകളിലെത്തും.

Top