ഒമര്‍ ലുലു ഒരുക്കുന്ന ‘ഒരു ‘അഡാര്‍ ലൗ’ ; യൂട്യൂബിൽ തരംഗമായി ചിത്രത്തിലെ ആദ്യ ഗാനം

adaar-love

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സൗഹൃദവും പ്രണയവും കോര്‍ത്തിണക്കി ഒമര്‍ ലുലു ഒരുക്കുന്ന ‘ഒരു അഡാര്‍ ലൗവിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങി.

മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ടാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിട്ടുണ്ട്.

ഹാപ്പി വെഡ്ഡിങ് , ചങ്ക്‌സ് എന്നി ചിത്രങ്ങള്‍ മികച്ച വിജയമാണ് നേടിയത്. ഒരു അഡാര്‍ ലവില്‍ പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Top