കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാറില്‍ നായികയായി മെറിന്‍ ഫിലിപ്പ്

കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹാപ്പി സർദാർ’. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് മെറിൻ ഫിലിപ്പാണ്.

ദമ്പതികളായ സുദീപും ഗീതികയും ചേർന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ജാവേദ് ജഫ്രി ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാളിദാസിന്റെ അച്ഛൻ സർദാറായിട്ടാണ് സിനിമയിൽ ജാവേദ് എത്തുന്നത്.

സിദ്ധിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഹരീഷ് കണാരൻ, ശാന്തികൃഷ്ണ, ധർമജൻ, സിദ്ധി (ആനന്ദം ഫെയിം), കുപ്പി, ബൈജു സന്തോഷ്, പ്രവീണ എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നു. അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Top