‘ഹാപ്പി ഫിര്‍ ബാഗ് ജായേഗി’ യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

sonakshi

സൊനാക്ഷി സിന്‍ഹ നായികയായെത്തുന്ന ഹാപ്പി ഫിര്‍ ബാഗ് ജായേഗിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററിന്റെ ബാക്ക്ഗ്രൗണ്ടില്‍ ദിയാന പെന്റിയുടെ ‘വാണ്ടഡ്’ പോസ്റ്ററും കാണാം. ചിത്രത്തില്‍ സൊനാക്ഷി രണ്ട് മുളങ്കോലുകള്‍ കടിച്ചു പിടിച്ച് സംശയിച്ചു നില്‍ക്കുന്നതായി കാണാം.

പിയുഷ് മിശ്ര, ജിമ്മി ഷെര്‍ഗില്‍, ജാസി ഗില്‍ എന്നിവരെയും ബോക്‌സിനകത്ത് നില്‍ക്കുന്നത് കാണാം. മുദസില്‍ അസീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എല്‍ റായിയും ക്രിഷിക ലുല്ലയുമാണ് ഹാപ്പി ഫിര്‍ ബാഗ് ജായേഗി നിര്‍മ്മിക്കുന്നത്. ചിത്രം ആഗസ്റ്റ് 24ന് തിയറ്ററുകളിലെത്തും.

Top