വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; വൈദ്യുത സ്‌കൂട്ടറുകളുമായി ലാംബ്രെട്ട വരുന്നു

lambretta

വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത വൈദ്യുത സ്‌കൂട്ടറുകളുമായി വിപണി കീഴടക്കാന്‍ ലാംബെട്ര
വരുന്നു. സാധാരണക്കാരന്റെ വാഹനസ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ ലാംബെട്രകള്‍ ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹനങ്ങളിലെ രാജാവായിരുന്നു.

ഒരുകാലത്ത് രാജ്യത്തെ നിരത്തുകളിലെ താരമായിരുന്ന ലാംബെട്ര ഓട്ടോമൊബൈല്‍ പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സില്‍ 1950 മുതല്‍ 1990 വരെയുള്ള കാലത്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ കമ്പനി ഇന്ത്യ വിടുകയായിരുന്നു.

എന്തായാലും വൈദ്യുത സ്‌കൂട്ടറുകളും 400 സിസി സ്‌കൂട്ടറുകളും കൂടി വിപണിയിലെത്തുന്നതോടെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു പോകാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം സപ്തതി ആഘോഷം പ്രമാണിച്ചു ലാംബെട്ര ‘വി സ്‌പെഷല്‍’ മോഡല്‍ പുറത്തിറക്കിയിരുന്നു. ഓസ്ട്രിയന്‍ ഡിസൈനര്‍മാരായ കിസ്‌കയായിരുന്നു ലാംബെട്ര ‘വി സ്‌പെഷല്‍’ യാഥാര്‍ഥ്യമാക്കിയത്. കഴിഞ്ഞ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് മൂന്ന് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചത്. 50 സ്‌പെഷ്യല്‍, 125 സ്‌പെഷ്യല്‍, 200 സ്‌പെഷ്യല്‍ എന്നീ മോഡലുകളാണ് വരവിന്റെ മുന്നോടിയായി മിലാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

V50 ന് 49.5 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ 3.5 bhp പവറും 3.4 എന്‍എം torque.V 125 ന് 124.7 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 10.1 bhp പവറും, 7000 ആര്‍പിഎമ്മില്‍ 9.2 എന്‍എം ടോര്‍ക്കുമേകും. പ്രീമിയം പതിപ്പായ V 200ല്‍ 168.9 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 12.1 bhp പവറും 12.5 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പം പഴയ മുഖം ഓര്‍മ്മപ്പെടുത്തുന്നതാണ് V സീരീസിന്റെ ഡിസൈന്‍. അടുത്ത വര്‍ഷം പുതിയ 400 സി സി എന്‍ജിനുള്ള സ്‌കൂട്ടറും കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top