Happy new year wishes

പ്രതീക്ഷയുടെ മറ്റൊരു പുതുവര്‍ഷംകൂടി. ലോകജനതയിലെ വലിയ ഒരു വിഭാഗം ആഘോഷത്തോട് കൂടി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന കാഴ്ചയാണ് എങ്ങും. മദ്യ വിപണിയില്‍ മാത്രം ഇന്ന് ലോകത്ത് പൊടിക്കുന്നത് എത്രയോ ലക്ഷം കോടികളാണ്.

‘ലഹരിയില്‍ സ്വപ്നങ്ങള്‍ പുനര്‍ ജനിക്കുന്നതിനും’ ആടി തിമിര്‍ക്കുന്നതിനും സ്ത്രീ-പുരുഷ ഭേദമില്ല. കൊച്ചിയിലെ വിദേശ മദ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോലും കാണുന്ന ന്യൂജനറേഷന്‍ പെണ്‍പടയുടെ നീണ്ട ക്യൂ ‘സ്ത്രീ ശാക്തീകരണത്തിന്റെ’ മറ്റൊരു മുഖമാണ്.

ഈ ആഘോഷങ്ങള്‍ ഒന്നും അറിയാതെ, എന്താണ് പുതുവര്‍ഷം എന്ന് പോലും ചിന്തിക്കാന്‍ കഴിയാത്ത ഒരുപാട് ബാല്യങ്ങള്‍ ഉണ്ട്, ഇന്ത്യയടക്കമുള്ള ലോക രാഷട്രങ്ങളിലെ തെരുവുകളില്‍…

സ്വപ്നം കാണാന്‍ പോലും വിധിയില്ലാത്ത ഈ ബാല്യങ്ങളുടെ കണ്ണീരൊപ്പാന്‍ ഇനി എത്ര പുതുവര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും?

എല്ലാ വായനക്കാര്‍ക്കും Express Keralaയുടെ പുതുവത്സരാശംസകള്‍

Team Express Kerala

Top