ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് പിറന്നാൾ;ആശംസകൾ നേർന്ന് സിനിമ ലോകം

ലയാളികളുടെ പ്രിയ താരം ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് പിറന്നാൾ.ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവാനായി മാറിയ നടനാണ് ഇദ്ദേഹം.
സംവിധായകൻ കമലിന്റെ സഹായായി തുടക്കം കുറച്ച ഷൈൻ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്.പിന്നീട് അന്നയും റസൂലും, ഇതിഹാസ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഷൈന്റെ കരിയറിൽ വഴിതിരിവായി മാറുകയായിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇഷ്‌ക്, ഉണ്ട എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കൂടുതൽ ജനപ്രീതിയാകർഷിച്ചിരുന്നു. ഒ.ടി.ടി റിലീസായി എത്തുന്ന ലവ്, ദുൽകർ ചിത്രം കുറുപ്പ് എന്നിവയാണ് ഷൈൻ ടോമിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Top