മലയാളത്തിന്റെ പ്രിയ നായിക കാവ്യാ മാധവന് പിറന്നാൾ ആശംസകൾ

ലയാള സിനിമയുടെ പ്രിയ നായിക കാവ്യാ മാധവന് ഇന്ന് പിറന്നാൾ. ആകർഷകമായ കണ്ണുകളും, മനോഹരമായ പുഞ്ചിരിയും, മലയാള തനിമ വിളിച്ചോതുന്ന സൗന്ദര്യവുമായി പതിനാലാം വയസ്സിൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവൻ മലയാള സിനിമയുടെ നായിക സിംഹാസനത്തിലേക്ക് ചുവടുവെക്കുന്നത്. ബാലതരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചതും, നൃത്തവുമെല്ലാം കാവ്യയുടെ സിനിമ മേഖലയിലെ ചുവടുറപ്പിന് മുതൽക്കൂട്ടായി മാറി.

പിന്നീട് അങ്ങോട്ട് ചെയ്ത ആത്മാവ് തൊട്ടറിഞ്ഞ തനത് മലയാളി കഥാപാത്രങ്ങൾ കാവ്യയെ ഒരു ജനപ്രിയതാരമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ഇരുപത്തിഒൻപത് വർഷം സിനിമയിൽ കാവ്യ പൂർത്തിയാക്കുന്നു എന്ന പ്രത്യേകതയും ഈ പിറന്നാൾ വർഷത്തിലുണ്ട്. തന്റെ അഞ്ചാം വയസ്സിൽ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാവ്യയുടെ അരങ്ങേറ്റം. രണ്ടു വട്ടം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കാവ്യ കരസ്ഥമാക്കിയിട്ടുണ്ട്

Top