അജു വര്‍ഗ്ഗീസിന് പിറന്നാള്‍ ആശംസിച്ച് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീം

ജു വര്‍ഗ്ഗീസിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക പോസ്റ്റര്‍ റിലീസ് ചെയ്ത് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അജു വര്‍ഗ്ഗീസ് അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായകന്മാരായ ധ്യാന്‍ ശ്രീനിവാസന്റെയും പ്രണവിന്റെയും ജന്മദിനത്തിനും അവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അജുവാണ് പോസ്റ്ററിലുള്ളത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഹൃദയം’ നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏപ്രിലില്‍ വിഷു റിലീസായാണ് ചിത്രം എത്തുക.

കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ യുവ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘ലൗ ആക്ഷന്‍ ഡ്രാമ’യ്ക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തിലൂടെ.

ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, എഡിറ്റിംഗ് – രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ – നിമേഷ് താനൂര്‍, കോസ്റ്റ്യൂം – ദിവ്യ ജോര്‍ജ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് – അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് – ബിജിത്ത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ – വിഷു റിലീസായി ഏപ്രില്‍ മാസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Top