മോദിയുടെ ജീവിതം വീണ്ടും അഭ്രപാളികളിലേയ്ക്ക്; ചിത്രം മാന്‍ ബൈരഗി

ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ വീണ്ടും സിനിമയാകുന്നു. സഞ്ജയ് ത്രിപാതി സംവിധാനം ചെയ്യുന്ന മാന്‍ ബൈരഗി എന്ന സിനിമയാണ് മോദിയുടെ ജീവിതം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

മോദിയുടെ 69-ാം ജന്മദിനമായ ഇന്ന് ബോളിവുഡ് നടന്‍ അക്ഷയ്കുമാറാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

ഒരാള്‍ എങ്ങനെ രാജ്യത്തിന്റെ കരുത്തനായ നേതാവായി മാറിയെന്നതാണ് ചിത്രം പറയുന്നത്. മോദിയുടെ യൗവന കാലത്തെ കഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് സഞ്ജയ് ലീല ഭന്‍സാലിയാണ്.

സത്യസന്ധമായ സമീപനം പുലര്‍ത്തുന്നതായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

Top