‘ഞങ്ങളുടെ കോമരം ഭീമിന് ആശംസകള്‍’; ജൂനിയര്‍ എന്‍.ടി.ആറിന് പിറന്നാളാശംസ അറിയിച്ച് രാജമൗലി

തെലുഗ് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആറിന് പിറന്നാളാശംസ അറിയിച്ച് സംവിധായകന്‍ രാജമൗലിയും അണിയറപ്രവര്‍ത്തകരും. ആര്‍.ആര്‍.ആര്‍ ടീമിന്റെ പിറന്നാള്‍ സമ്മാനവും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഞങ്ങളുടെ കോമരം ഭീമിന് ആശംസകള്‍’ എന്ന ആശംസയാണ് അണിയറക്കാര്‍ പങ്കുവെച്ചിരിക്കുന്നത്. താങ്കളുടെ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമുള്ള എനര്‍ജിയാണ് ടീമിനെ ആഹ്ലാദകരമാക്കി നിര്‍ത്തുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ ആശംസയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു.

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്്. ‘ആര്‍.ആര്‍.ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്.

Top