Happy 70th Birthday (sort of) to the original Volkswagen

ജനങ്ങളുടെ കാര്‍ എന്ന വിളിപ്പേരില്‍ ജര്‍മനിയെ അടക്കിവാണ അഡോള്‍ഫ് ഹിറ്റ്‌ലര്‍ സാക്ഷാത്കരിച്ച ഫോക്‌സ്വാഗന്‍ ‘ബീറ്റിലി’ന്റെ ഉല്‍പ്പാദനത്തിന് 70 വയസ്.

‘കെ ഡി എഫ് വാഗന്‍’ എന്ന ഔദ്യോഗിക നാമത്തോടെ വുള്‍ഫ്‌സ്ബര്‍ഗിലെ അസംബ്ലി ലൈനില്‍ നിന്ന് നിരത്തിലെത്തിയ കാറിന്റെ ഇതുവരെയുള്ള മൊത്തം വില്‍പ്പന 2.10 കോടി യൂണിറ്റ് പിന്നിട്ടെന്നാണു ഫോക്‌സ്വാഗന്റെ കണക്ക്. ‘ബീറ്റിലി’ന്റെ അരങ്ങേറ്റം പക്ഷേ അത്രയൊന്നും വര്‍ണാഭമായിരുന്നില്ല.

‘ഫോക്‌സ്വാഗന്‍ ടൈപ് വണ്‍’ എന്നു പേരിട്ട ആദ്യ ‘ബീറ്റില്‍’ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോഴേക്ക് ‘ടൈപ് വണ്ണും’ അതിന്റെ മുന്‍ഗാമികളുമൊക്കെയായി ഇത്തരത്തില്‍പെട്ട 630 കാറുകള്‍ മാത്രമാണു കമ്പനി നിര്‍മിച്ചത്.

സാങ്കേതിക വൈദഗ്ധ്യത്തിലെ അപര്യാപ്തതകളും അസംസ്‌കൃത വസ്തു ലഭ്യതയിലെ പരിമിതികളുമൊക്കെയാണു വന്‍തോതിലുള്ള കാര്‍ നിര്‍മാണത്തിനു പ്രതിബന്ധമായത്. എങ്കിലും ബ്രിട്ടീഷ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ ഏറെയായിരുന്നു.

Top