happy 5oth A R Rehman

ആര്‍ റഹ്മാന്‍ ഇന്ത്യന്‍ സംഗീതലോകത്തെ ഇത്രയധികം ഇളക്കി മറിച്ച മറ്റൊരു പേരില്ല. വളരെക്കുറച്ചു മാത്രം സംസാരിക്കുകയും തന്റെ സംഗീതം കൊണ്ട് ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുകയും ചെയ്ത ചെറിയ മനുഷ്യന്‍.

കാലത്തിനതീതമായ സംഗീതത്തിലൂടെ മാസ്മരികത സൃഷ്ടിക്കുന്ന സംഗീത മാന്ത്രികന്റെ 50ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് സംഗീതലോകം.

പിറന്നാള്‍ ദിനത്തില്‍ ഒരു സംഗീത സമ്മാനവുമായി എത്തിയിരിക്കുകയാണ് റഹ്മാന്റെ സഹോദരി ഇസ്രത്ത്. ഒരു സംഗീത ആല്‍ബമാണ് ഇസ്രത്ത് ഒരുക്കിയിരിക്കുന്നത്. റഹ്മാന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ നിന്നും മൂന്നു പാട്ടുകളാണ് ആല്‍ബത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്.

ബോംബെ, രംഗീല, മിന്‍സാരക്കനവ് എന്നീ ചിത്രങ്ങളിലെ പാട്ടുകളാണ് തനിമ ചോരാതെ പുതിയ ഭാവത്തില്‍ വീഡിയോ ആല്‍ബമായി എത്തിച്ചിരിക്കുന്നത്. വ്യത്യസ്തമായ സമ്മാനം നല്‍കുക എന്ന ചിന്തയാണ് ഇസ്‌റത്തിനെ ഇത്തരത്തിലൊരു സംഗീത ആദരം ഒരുക്കാന്‍ പ്രേരിപ്പിച്ചത്.

ആരാധകരോടൊപ്പം കുടുംബവും ഈ സംഗീത ചക്രവര്‍ത്തിയുടെ പിറന്നാള്‍ കൊണ്ടാടുകയാണ്. ഇതിനായി നിരവധി ആഘോഷ പരിപാടികളാണ് ഒരുങ്ങുന്നത്. ജന്മദിനത്തില്‍ ആരാധകരെ കാണാനും റഹ്മാന്‍ സമയം കണ്ടെത്തിയിട്ടുണ്ട്

വീട്ടിലുണ്ടാക്കിയ രുചികരമായ ബിരിയാണി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും എത്തിച്ചു നല്‍കുന്ന പതിവിനു ഇത്തവണയും മുടക്കമുണ്ടാകില്ല. സഹപ്രവര്‍ത്തകര്‍ക്കായി പ്രത്യേക സത്കാരവും സംഗീത സാമ്രാട്ട് ഒരുക്കിയിട്ടുണ്ട്.

Top