ശബരിമല: ആചാരങ്ങള്‍ ലംഘിച്ചാല്‍ ചാവേറുകളെ അയയ്ക്കുമെന്ന് ഹനുമാന്‍ സേന

കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവര്‍ മല കയറാന്‍ വന്നാല്‍ ചാവേറുകളെ അയയ്ക്കുമെന്ന് ഹനുമാന്‍ സേന ഭാരത് ചെയര്‍മാന്‍ എ.എം.ഭക്തവത്സലന്‍.

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, ശബരിമല ആചാര അനുഷ്ഠാന സംരക്ഷണ ഓര്‍ഡിനന്‍സ് കൊണ്ടുവരിക, യുവതി പ്രവേശനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരത്തിലാണു ഹനുമാന്‍ സേന. 16 മുതല്‍ മണ്ഡലകാലം കഴിയും വരെ ചാവേറുകളെ വിന്യസിക്കുമെന്നും ഹനുമാന്‍ സേന അറിയിച്ചു.

Top