സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു; പരാതിയുമായി ഹന്‍സിക

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. സംഭവത്തില്‍ ഹന്‍സിക പൊലീസില്‍ പരാതി നല്‍കി.

അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ എടുത്ത ചിത്രമാണ് ചോര്‍ന്നത്. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ഹന്‍സിക ഇതുവരെ തയ്യാറായിട്ടില്ല.

മുന്‍പ് ഹന്‍സികയുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ചിത്രം ഹന്‍സികയുടേതല്ലെന്ന്
പിന്നീട്‌ താരം പ്രതികരിച്ചിരുന്നു.

നവാഗതനായ യുആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാ’യാണ് ഹന്‍സികയുടെ വരാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത് വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.അതില്‍ ഹന്‍സിക സന്ന്യാസി വേഷത്തിലിരുന്ന് പുകവലിക്കുന്നതായുണ്ട്. ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി.

Top