Hansika

ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ 30 ലക്ഷം രൂപയാണ് ഹന്‍സിക വാങ്ങിക്കുന്നത്.തമിഴില്‍ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും താരത്തിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിരിക്കുകയാണ്.ഒന്നരകോടിയോളം രൂപ പ്രതിഫലമായി വാങ്ങിയ ഹന്‍സിക ഇപ്പോള്‍ തമിഴ് സിനിമകള്‍ക്കായി 70 ലക്ഷമാണ് ഈടാക്കുന്നത്.

ചെറിയ കഥാപാത്രമാണെങ്കിലും പ്രധാനപ്പെട്ട റോളിലാണ് ഹന്‍സിക മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. നടന്‍ വിശാല്‍ ആണ് ചിത്രത്തിന്റെ പ്രതിനായക കഥാപാത്രത്തിലെത്തുന്നത്. മലയാളം ഇന്‍ഡസ്ട്രി ചെറുതായതിനാലാണ് താരം പ്രതിഫലം കുറയ്‌ക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top