ധനുഷിന്റെ പുതിയ ചിത്രത്തില്‍ നായികയായി ഹന്‍സിക

മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രമൊരുങ്ങുകയാണ്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രണ്ട് നായകമാരാണ് ഉള്ളത്. ഹന്‍സികയാണ് ധനുഷിന്റെ ഒരു നായികയായെത്തുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാപ്പിളൈ എന്ന ചിത്രത്തിലാണ് ധനുഷും ഹന്‍സികയും ഒന്നിച്ചിരുന്നത്.

ജഗമാത്തെ തന്തിരം, കര്‍ണന്‍ എന്നിവയാണ് ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. സംവിധായകന്‍ കാര്‍ത്തിക് നരേന്‍, രാം കുമാര്‍ എന്നിവരുടെ ചിത്രങ്ങളിലും ധനുഷ് അഭിനയിക്കുന്നുണ്ട്. ഹിന്ദി ചിത്രം അത്‌രംഗി രേ ആണ് ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top