മലയാള സിനിമ ‘നായാട്ടി’നെ പ്രശംസിച്ച് ഹന്‍സല്‍ മേത്ത

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടിനെ പ്രശംസിച്ച് ബോളീവുഡ് സംവിധായകന്‍ ഹന്‍സല്‍ മേത്ത. ശക്തമായ ചിത്രമാണ് നായാട്ട്. ഉദ്വേഗജനകവും സൂക്ഷമമായ കഥാപാത്ര സൃഷ്ടികൊണ്ടും മികവുറ്റ ചിത്രം. നല്ല സംവിധാനവും അഭിനയവും കാഴ്ച്ചവെച്ചിരിക്കുന്ന സിനിമ എല്ലാവരും കണ്ടുനോക്കണമെന്ന് ഹന്‍സല്‍ മേത്ത ട്വിറ്ററില്‍ കുറിച്ചു.

തിയേറ്റര്‍ റിലീസായി എത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഒ.ടി.ടിയില്‍ പ്രദര്‍പ്പിച്ച് തുടങ്ങിയത്. നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതോടെ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് എത്തികൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന പൊലീസ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഷാഹി കബീര്‍ ആണ്. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം.

Top