ഹനീഫ് അദേനിയുടെ ചിത്രം ‘മിഖായേല്‍’ ; നായാകനായി നിവിന്‍ പോളി എത്തുന്നു

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിഖായേല്‍. ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായെത്തുന്നത്. ആന്റോ ജോസഫ് ആണ് മിഖായേല്‍ നിര്‍മ്മിക്കുന്നത്. സിനിമയുടെ തിരക്കഥയും ഹനീഫ് തന്നെയാണ് ഒരുക്കുന്നത്.

നേരത്തെ മമ്മൂട്ടി തന്നെ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥയും ഹനീഫ് തന്നെയായിരുന്നു നിര്‍വഹിച്ചത്. ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top