ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വിവാദങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു തര്‍ക്കം. നഗരസഭ യോഗം ആരംഭിച്ച് അല്‍പസമയത്തിനകം കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് തര്‍ക്കിക്കുകയായിരുന്നു.

യുഡിഎഫ് അംഗം എം ഗോപന്‍ സംസാരിച്ചു കൊണ്ടിരിക്കെ സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിരോധം തീര്‍ത്തതോടെയായിരുന്നു തര്‍ക്കവും ബഹളവും ഉടലെടുത്തത്. സിഎമ്മിനെതിരെ ബിജെപി കൂടി തിരിഞ്ഞതോടെ തര്‍ക്കം കൈയ്യാങ്കളിയായി. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടത്.

Top