‌കൈകൊണ്ട് എഴുതിയ വിചിത്രമായ നമ്പർ പ്ലേറ്റ് : പൊറുതിമുട്ടി പൊലീസ്

സിഡ്‌നി : വ്യാജ നമ്പർ പ്ലേറ്റുകളുടെയും രജിസ്റ്റർ നമ്പറുകളുടെയും കാലമാണിത്. ഇത് ഉപയോഗിച്ച് ആളുകൾ ചെയ്യുന്ന പ്രവൃത്തികളും ചെറുതല്ല. എന്നാൽ ഈ കാലഘട്ടത്തിൽ വേറിട്ട രീതിയിൽ നിർമ്മിച്ചിരിക്കുന്ന നമ്പർ പ്ലേറ്റുകൾ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, കൈകൊണ്ട് എഴുതിയ നമ്പർ പ്ലേറ്റ്. ഓസ്‌ട്രേലിയയിലെ ഓൻട്ടാരിയോ പോലീസ് ഇത്തരത്തിൽ നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളാണ് പിടിച്ചെടുത്തത്.

ദൂരെ നിന്നും നോക്കിയാൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി തോന്നിക്കുന്ന ഇവ അടുത്ത് ചെന്ന് സൂക്ഷ്മമായി നോക്കിയാൽ മാത്രമെ കൈകൊണ്ട് എഴുതിയതാണെന്ന് മനസിലാകൂ. രണ്ട് നമ്പർ പ്ലേറ്റുകളുടെ ഫോട്ടോയും പോലീസ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. രണ്ടിലും അക്ഷരത്തെറ്റും.

ആദ്യത്തേതിൽ ഓൻടാരിയോ എന്ന് എഴുതിയതിൽ പകുതിയും മാഞ്ഞു പോയിട്ടുണ്ട്. രണ്ടാമത്തേതിൽ വളരെ വ്യത്യസ്തമായ രീതിയിലുള്ള തെറ്റാണ് ഉണ്ടായിരിക്കുന്നത്. നമ്പറിനടിയിൽ ‘ലീവ് ഫ്രീ ഓർ ഡൈ’ എന്ന് എഴുതിയിരിക്കുന്നതിലാണ് അക്ഷരത്തെറ്റ് വന്നിരിക്കുന്നത്. ഇത്തരത്തിൽ നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുന്നവർ അതിൽ കൃത്യത വരുത്താനെങ്കിലും ശ്രമിക്കണമെന്നാണ് അധികൃതർ പറയുന്നത്. രണ്ടാഴ്ചയ്ക്കിടെ ഇത്തരത്തിൽ രണ്ട് വാഹനങ്ങളാണ് പോലീസ് പിടികൂടിയത്.

Top