HANDLING CHARGE CAR

തിരുവനന്തപുരം: വാഹനം വാങ്ങുന്നവരില്‍ നിന്നു ഡീലര്‍മാര്‍ ഈടാക്കുന്ന കൈകാര്യ ചെലവിനു (ഹാന്‍ഡ്‌ലിങ് ചാര്‍ജ്) പിന്നിലെ കള്ളക്കളി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ പുറത്തായി.

കൈകാര്യ ചെലവ് വാങ്ങുന്നതു നിര്‍ത്തലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടതിനെതിരെ ഡീലര്‍മാര്‍ രംഗത്തുവന്നതോടെയാണ് കമ്മിഷണര്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ഡീലര്‍മാര്‍ യോഗത്തിനെത്തിയപ്പോള്‍ ഒപ്പം പങ്കെടുക്കാന്‍ വാഹന ഉല്‍പാദകരെയും കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി വിളിച്ചു വരുത്തി.

വാഹനം ഫാക്ടറിയില്‍ നിന്നു തങ്ങളുടെ യാര്‍ഡിലോ ഷോറൂമിലോ എത്തിക്കാന്‍ വന്‍ തുക ചെലവാകുന്നുവെന്നും ഇതാണ് ഉപഭോക്താക്കളില്‍ നിന്നു വാങ്ങുന്നതെന്നും ഡീലര്‍മാര്‍ യോഗത്തില്‍ വാദിച്ചപ്പോള്‍ അതിനെ ഉല്‍പാദകര്‍ തന്നെ ഖണ്ഡിക്കുകയായിരുന്നു.

എല്ലാ വാഹനങ്ങളും ഫാക്ടറിയില്‍ നിന്ന് ഡീലര്‍മാര്‍ക് എത്തിച്ചു കൊടുക്കുന്നതു തങ്ങളുടെ ചെലവിലാണെന്ന് ഉല്‍പാദകര്‍ തിരിച്ചടിച്ചതോടെ കൈകാര്യ ചെലവ് എന്ന പേരിലുള്ള കള്ളക്കളി പുറത്താകുകയായിരുന്നു.

Top