യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ പാക്ക് അധീന കശ്മീര്‍ വിട്ട് തരണം; ഇമ്രാന്‍ഖാനോട് രാംദാസ് അത്താവലെ

ന്യൂഡല്‍ഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി രാം ദാസ് അത്താവലെ. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ പാക്ക് അധീന കശ്മീര്‍ ഇന്ത്യക്ക് വിട്ട് തരണമെന്ന് അത്താവലെ പറഞ്ഞു. പാക്ക് അധീന കശ്മീരിലെ ആളുകള്‍ അസന്തുഷ്ടരാണ്. അവര്‍ക്ക് പാക്കിസ്ഥാനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഢില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച് പാക്കിസ്ഥാന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. അധീന കശ്മീര്‍ പാക്കിസ്ഥാന്‍ വിട്ട് തരികയാണെങ്കില്‍ നമുക്ക് അവിടെ നിരവധി വ്യവസായങ്ങള്‍ ആരംഭിക്കാനാകും. വ്യാപാരത്തില്‍ പാക്കിസ്ഥാനെ തങ്ങള്‍ സഹായിക്കും. പട്ടിണിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും പോരാടാന്‍ അവര്‍ക്കത് സഹായകരമാകുമെന്നും അത്താവലെ അവകാശപ്പെട്ടു.

പാക്ക് അധീന കശ്മീരിലെ ജനങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് നിരവധി റിപ്പോര്‍ട്ടുകളിലൂടെ പുറത്ത് വരുന്നത്. ഇതൊരു ചെറിയ കാര്യമായി കാണേണ്ടതില്ല. 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിന് ശേഷം കശ്മീരില്‍ പൂര്‍ണ്ണ സമാധാനം വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top