ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി

കോഴിക്കോട്: വടകര ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ കൈപ്പത്തിയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ ഇതുവരെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. വടകര സി.ഐ കെ.കെ. ബിജു, എസ്.ഐ എം. നിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയിലെത്തിയെങ്കിലും സാധിച്ചില്ല.

എം.എം.സി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഹരിപ്രസാദ് ചികിത്സയില്‍ കഴിയുന്നത്. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ക്ക് ബോംബ് നിര്‍മ്മാണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ചിരിക്കുന്ന സൂചന. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സ്‌ഫോടനത്തില്‍ വലതു കൈ ചിതറിയിരുന്നു. ഇത് തൂന്നിച്ചേര്‍ക്കുക അസാധ്യമാണെന്ന് നിഗമനത്തിലെത്തിയതോടെയാണ് ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റിയതെന്നാണ് വിവരം.

Top