കൗണ്ടി ടീമായ ഹാമ്പ്‌ഷെയറിന് വേണ്ടി കളിക്കാന്‍ രഹാനെ ഇംഗ്ലണ്ടില്‍

ന്ത്യന്‍ ടീമിന് മുന്‍പേ കൗണ്ടി ടീമായ ഹാമ്പ്‌ഷെയറിന് വേണ്ടി കളിക്കാനായി അജിങ്ക്യ രഹാനെ ഇംഗ്ലണ്ടിലെത്തി. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ഐഡന്‍ മാര്‍ക്രത്തിന് പകരക്കാരനായാണ് രഹാനെ ഹാമ്പ്‌ഷെയര്‍ ടീമിലെത്തിച്ചത്. രഹാനെയുടെ വരവ് ഹാമ്പ്‌ഷെയറിനെ കൂടുതല്‍ കരുത്തരാക്കും. നോട്ടിംഗ് ഹാം ഷെയറിനെതിരായ അടുത്ത മത്സരത്തില്‍ രഹാനെ കളിക്കുമെന്നാണ് സൂചന.

ലോകകപ്പിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തുന്നതിന് ഒരാഴ്ച മുന്‍പാണ് കൗണ്ടി കളിക്കാന്‍ രഹാനെ അതേ നാട്ടിലേക്ക് തന്നെയെത്തിയിരിക്കുന്നത്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് വരാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തിന് മുന്‍പ് മികച്ച ഫോമിലേക്കെത്താനാണ് രഹാനെയുടെ ശ്രമം. ഹാമ്പ്‌ഷെയറിനായി കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പ്രത്യേകതയും രഹാനെയ്ക്കുണ്ട്.

Top