സൂ​പ്പ​ര്‍ ഓ​വ​ര്‍ ത്രി​ല്ല​റി​ല്‍ ന്യൂസീലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറിലേക്കു നീണ്ട മൂന്നാം ട്വന്റി20യില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്കു വിജയം. അവസാന രണ്ടു പന്തില്‍ സിക്‌സര്‍ പറത്തിയ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

രോഹിത്താണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 179 റണ്‍സ്‌ നേടി. ജയമുറപ്പിച്ച് മുന്നേറിയ കിവീസിനെ അവസാന ഓവറില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി ഷമിയാണ് ടൈയില്‍ പിടിച്ചുകെട്ടിയത്. അവസാന പന്തില്‍ റോസ് ടെയ് ലറെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ഷമി ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.

65 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. വിരാട് കോഹ്‌ലി 38 റണ്‍സ് നേടി. 95 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് കിവീസിന് തുണയായത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ വില്യംസണെ ഷമി വീഴ്ത്തിയതാണ് ഇന്ത്യയ്ക്ക് തുണയായത്.

Top