അഫ്ഗാനിസ്താനിലെ ഐഎസ് സാന്നിദ്ധ്യം, അമേരിക്കയ്‌ക്കെതിരെ അഫ്ഗാന്‍ മുന്‍ പ്രസിഡന്റ്

കാബൂള്‍: അഫ്ഗാനിസ്താനിലെ ഐഎസ് സാന്നിദ്ധ്യത്തില്‍ അമേരിക്കയ്ക്ക് രൂക്ഷവിമര്‍ശനവുമായി അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി.

അമേരിക്കന്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തിലാണ് 3, 4 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനില്‍ ഐ എസ് വളര്‍ന്നതെന്ന് കര്‍സായി ആരോപിച്ചു.

ലണ്ടനില്‍ റഷ്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തിലാണ് കര്‍സായി ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് വിനാശകാരികളായ ബോംബുകള്‍ വര്‍ഷിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ആവശ്യം സമാധാനമാണ്- കര്‍സായി പറഞ്ഞു. സൈനിക നടപടികള്‍ പ്രത്യേകിച്ച് വിദേശശക്തികളുടെത് സമാധാനം കൊണ്ടുവരില്ല. ഇതിനായി താലിബാനോട് ഉള്‍പ്പെടെ അഭിപ്രായ സമന്വയത്തിലെത്താന്‍ അഫ്ഗാനിസ്താന്‍ തയ്യാറാകണമെന്നും കര്‍സായി കൂട്ടിച്ചേര്‍ത്തു.

Top