ഹാംബര്‍ഗില്‍ ആക്രമണം, അക്രമികളുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു

ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗ് നഗരത്തില്‍ രണ്ടുപേര്‍ നടത്തിയ ആക്രമണത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു.

കത്തികൊണ്ടുള്ള കുത്തേറ്റ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഹാംബര്‍ഗിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് അക്രമം നടന്നത്. സംഭവത്തില്‍ ഒരാളെ പിടികൂടിയതായി ജര്‍മന്‍ പോലീസ് വ്യക്തമാക്കി. മറ്റൊരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയതായും പോലീസ് പറഞ്ഞു.

സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിന് എത്തിയവര്‍ക്കുനേരെ ആയിരുന്നു ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അടുത്തുവരരുതെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.

Top