ചെറിയ രോഗങ്ങള്‍ക്ക് ഹമദ് ജനറല്‍ ആശുപത്രിയില്‍ വരരുതെന്ന് ഖത്തർ

ദോഹ: ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ചികില്‍സിക്കാൻ ഹമദ് ജനറല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കുതിച്ചുപായേണ്ട ആവശ്യമില്ലെന്നും അതിന് തൊട്ടടുത്തുള്ള പിഎച്ച്‌സികളെ സമീപിച്ചാല്‍ മതിയെന്നും ഖത്തര്‍ അധികൃതര്‍. പനി, തലവേദന, പല്ലുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ചികില്‍സ തേടി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആംബുലന്‍സില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അപേക്ഷയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

എല്ലാവരും എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റിലേക്ക് ചികില്‍സ തേടി വന്നാല്‍ അര്‍ഹിക്കുന്നവര്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

Top