കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ച കൈവരിച്ച് ഹമദ് തുറമുഖം

ദോഹ: കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ചയോടെ ഹമദ് തുറമുഖം.

രാജ്യത്ത് നില നില്‍ക്കുന്ന ഉപരോധത്തെ അതിജീവിച്ച് വലിയ തോതിലുള്ള ചരക്ക് നീക്കമാണ് തുറമുഖത്ത് നടക്കുന്നത്.

ഒക്ടോബറില്‍ മാത്രം 178 ചരക്ക് കപ്പലുകളാണ് ഇവിടെ എത്തിയത്.

സെപ്റ്റംബറില്‍ 150 കപ്പലുകളുമെത്തി. കണ്ടെയ്‌നര്‍ നീക്കത്തില്‍ മുപ്പതുശതമാനം വര്‍ധനവും ഉണ്ടായി.

സെപ്റ്റംബറില്‍ 1,43,750 ടണ്‍ കണ്ടെയ്‌നര്‍ നീക്കം ഒക്ടോബറില്‍ 1,83,910 ടണ്‍ ആയി വര്‍ധിച്ചതായി വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top