ഇന്ത്യന്‍ സ്റ്റാര്‍ട് അപ് കമ്പനി ഹള്ളി ലാബ്‌സിനെ ഗൂഗിള്‍ സ്വന്തമാക്കി

ന്ത്യന്‍ സ്റ്റാര്‍ട് അപ് കമ്പനിയെ ഗൂഗിള്‍ ഏറ്റെടുത്തു. ബെംഗളൂരു സ്റ്റാര്‍ട് അപ് കമ്പനിയായ ഹള്ളി ലാബ്‌സിനെയാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. ഹള്ളി എന്നാല്‍ കന്നഡ ഭാഷയില്‍ ഗ്രാമം എന്നാണ് എന്നാണര്‍ഥം.

കേവലം നാലു മാസമാണ് സ്റ്റാര്‍ട് അപ് കമ്പനിയായ ഹള്ളി ലാബ്‌സിന്റെ പ്രായം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡേറ്റ സയന്‍സ് എന്നീ മേഖലകളിലാണ് ഹള്ളി ലാബ്‌സ് ശ്രദ്ധ പതിപ്പിക്കുന്നത്. മുന്‍ സ്റ്റേസില്ല ജീവനക്കാരനായ പങ്കജ് ഗുപ്തയാണ് ഹള്ളി ലാബ്‌സിന്റെ സിഇഒ.

ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ഗൂഗിളിന്റെ നെക്സ്റ്റ് ബില്യന്‍ യൂസേഴ്‌സ് പദ്ധതിയിലാണ് ഹള്ളി ലാബ്‌സ് ഇനി പ്രവര്‍ത്തിക്കുക.

Top