ഹാള്‍ ഓഫ് ഫെയിം ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ രാംകുമാര്‍ രാമനാഥന് പരാജയം

Ramkumar-Ramanathan

ന്യൂപോര്‍ട്ടില്‍ നടക്കുന്ന ഹാള്‍ ഓഫ് ഫെയിം ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് പരാജയം. അമേരിക്കന്‍ താരം സ്റ്റീവ് ജോണ്‍സനുമായുള്ള ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ താരം പരാജയം ഏറ്റു വാങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജോണ്‍സന്റെ വിജയം. സ്‌കോര്‍ 7-5, 3-6, 6-2.

സെമിയില്‍ അമേരിക്കന്‍ താരം ടിം സ്‌മൈസെക്കിനെ തോല്‍പ്പിച്ചാണ് രാംകുമാര്‍ ഫൈനലില്‍ എത്തിയത്. സ്‌കോര്‍ 6-4, 7-5.

Top