വാക്കുപാലിച്ച് ഇമ്മാനുവേല്‍ മാക്രോണ്‍ ; മന്ത്രി സഭയില്‍ പകുതിയും വനിതകള്‍

പാരീസ്: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍.

മാക്രോണ്‍ മന്ത്രിസഭയിലെ 22 മന്ത്രിമാരില്‍ 11 പേരും വനിതകള്‍. മാക്രോണിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പകുതി വനിതാ മന്ത്രിമാര്‍ എന്നത്.

ഒളിമ്പിക്‌സ് ഫെന്‍സിങ് ചാംപ്യന്‍ ലോറ ഫ്‌ളെസ്സലാണ് കായിക മന്ത്രി.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാക്രോണിന്റെ യൂറോപ്യന്‍ ഉപദേശകയായിരുന്ന സില്‍വി ഗുളാര്‍ഡിനെ പ്രതിരോധമന്ത്രിയാക്കി.

Top