half kilomiter light; bmw laser light

മോട്ടോര്‍സൈക്കിളില്‍ ലേസര്‍ ഹെഡ്‌ലാമ്പുമായി ബി.എം.ഡബ്ല്യൂ മോട്ടോറാഡ്. ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്.

സെവന്‍ സീരീസ്, ഐ 8 തുടങ്ങിയ ബി.എം.ഡബ്ല്യൂ കാറുകളില്‍ നിലവില്‍ ലേസര്‍ ഹെഡ്‌ലൈറ്റുകളുണ്ട്. എന്നാല്‍ ബൈക്കുകളില്‍ ഇത് ഉപയോഗിക്കുന്നത് ആദ്യം. 600 മീറ്റര്‍ ദൂരംവരെ പ്രകാശം പരത്തുന്നവയാണ് ലേസര്‍ ഹെഡ് ലാമ്പുകളെന്ന് ബി.എം.ഡബ്ല്യൂ അവകാശപ്പെടുന്നു.

സാധാരണ ഹെഡ് ലാമ്പുകള്‍ നല്‍കുന്നതിന്റെ ഇരട്ടി പ്രകാശം ഇവ നല്‍കും. എന്നാല്‍, എതിര്‍ദിശയില്‍വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണ് മഞ്ഞളിപ്പിക്കില്ല. വലിപ്പം കുറവ്, അറ്റകുറ്റപ്പണി വേണ്ട തുടങ്ങിയവയാണ് സവിശേഷതകള്‍. സാധാരണ ഹെഡ് ലാമ്പുകള്‍ പ്രകാശിപ്പിക്കാന്‍ വേണ്ടതിനെക്കാള്‍ 30 ശതമാനം കുറവ് വൈദ്യുതി മാത്രം മതി ഇവയ്ക്ക്.

കെ 1600 ജി.ടി.എല്‍ കണ്‍സപ്റ്റ് മോഡലിലാണ് ജര്‍മന്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ ലേസര്‍ ഹെഡ് ലാമ്പ് സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ചിലവേറുമെന്നതിനാല്‍ വിപണിയിലിറക്കുന്ന ബൈക്കുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെപ്പറ്റി തത്കാലം ആലോചനയില്ല.

Top