തിരുവനന്തപുരത്ത് അരക്കോടിയിലേറെ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

Gold

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അരക്കോടിയിലേറെ വിലയുള്ള സ്വര്‍ണാഭരണങ്ങളുമായി ഒരാള്‍ പിടിയില്‍. എറണാകുളം ആലുവ കറുകുറ്റി കാളപറമ്പില്‍ വീട്ടില്‍ പത്രോസിന്റെ മകന്‍ സെബി(49)യാണ് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പിടികൂടി.

പുലര്‍ച്ചെ ഏഴോടെ നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തെ കണ്ട് വാഹനം വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചു. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രണ്ടു കിലോയോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍ നിന്നും കണ്ടെത്തിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം ആദായനികുതി വകുപ്പിന് കൈമാറും.

Top