ഹലാല്‍ വിവാദം; പോപ്പുലര്‍ ഫ്രണ്ട് അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട സര്‍ക്കാര്‍ സഹായത്തോടെയാണ് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹലാല്‍ പ്രശ്‌നമുണ്ടാക്കുന്ന വര്‍?ഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണ് നടത്തിയത്. ഏകപക്ഷീയവും തീവ്രവാദികളെ സഹായിക്കുന്നതുമായ നിലപാടാണത്. ഹലാല്‍ എന്നത് ഭക്ഷണത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് അതൊരു ഭീകരവാദ അജണ്ടയാണെന്നും സുരേന്ദ്രന്‍ ചൂണ്ടികാട്ടി.

മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും പരസ്യമായ പിന്തുണയോടെയാണ് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതക കേസ് എന്‍ഐഎക്ക് കൈമാറണമെന്ന ആവശ്യവും ഹലാല്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടും ഉന്നയിച്ച് ഡിസംബര്‍ 13 ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ സത്യാ?ഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top