ഹലാൽ ലവ് സ്റ്റോറിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ്​ ചിത്രത്തിന്​ ശേഷം സക്കറിയ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‌ ആമസോണ്‍ പ്രൈമിൽ ഒക്ടോബര്‍ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് മേനോനാണ്. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

 

ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ്​ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്​. ചിത്രത്തിൽ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ചിത്രം തീയറ്ററിൽ ഇറക്കാൻ കഴിയാത്തതിനാലാണ് പല ബിഗ് ബജറ്റ് ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്.

Top