‘ഹലാല്‍ ലൗ സ്റ്റോറി’യുമായി സക്കരിയയും കൂട്ടരും; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്

ന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി, ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഹലാല്‍ ലൗ സ്റ്റോറി’. ചിത്രത്തിലെ പുതിയ പോസ്റ്ററാണിപ്പോള്‍ പുറത്തിറക്കിയത്.

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ‘ഹലാല്‍ ലൗ സ്റ്റോറി’. ചിത്രം നിര്‍മിക്കുന്നത് പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുഹ്‌സിന്‍ പരാരിയും സക്കറിയയും ചേര്‍ന്നാണ്.

Here is the new poster for HALAL LOVE STORY! ❤ Coming soon.. ✨ #ZakariyaMohammed #MuhsinParari #AashiqAbu…

Posted by Indrajith Sukumaran on Thursday, March 5, 2020

ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ മുഹ്‌സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ തുടങ്ങിയവരാണ്. സംഗീതം നിര്‍വ്വഹിക്കുന്നത് ബിജിബാല്‍, ഷഹബാസ് അമന്‍ എന്നിവരാണ്.

Top