കേന്ദ്രകഥാപാത്രങ്ങളായി ഇന്ദ്രജിത്തും ഗ്രേസും; ഹലാല്‍ ലൗ സ്റ്റോറി ഫസ്റ്റ്‌ലുക്ക് പുറത്ത്

ക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലൗ സ്റ്റോറിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇന്ദ്രജിത്തിന്റെയും ഗ്രേസിന്റെയും കഥാപാത്രങ്ങളെയാണ് ഫസ്റ്റ്‌ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രജിത്ത് ആണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് തന്റെ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയും സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എഡിറ്റിങ് സൈജു ശ്രീധരന്‍ ആണ്. സംഗീതം നല്‍കുന്നത് ബിജിബാല്‍, ഷഹബാസ് അമന്‍ എന്നിവരാണ്.

Top