സക്കരിയ സംവിധാനം ചെയ്യുന്ന ‘ഹലാല്‍ ലൗ സ്റ്റോറി’; ചിത്രീകരണം തുടങ്ങി

കോഴിക്കോട്: സുഡാനിക്ക് ശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാല്‍ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. പപ്പായ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കുകയും സംവിധായകന്‍ മധു സി നാരായണന്‍ ആദ്യ ക്ലാപ്പടിക്കുകയും ചെയ്തു.

ആഷിഖ് അബു, ഹര്‍ഷാദ് അലി, ജസ്‌ന അഷീം എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്‌സിന്‍ പരാരിയും സക്കരിയ മുഹമ്മദും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

അജയ് മേനോന്‍ ആദ്യമായി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനുമാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, ഗ്രെയ്‌സ് ആന്റണി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

Top